Wednesday 5 September 2012

ഉറുമ്പ്‌.....

വൈകുന്നിടം വരെയിരുന്നു ആവുന്ന ജോലിയും തീര്‍ത്തവള്‍ ഓടുന്നത് തന്നെ ചോറ് കലം ലക്ഷ്യം വച്ചാണ്.. എന്നത്തെയും പോലെ ഓടിച്ചെന്നു ചോറ് വിളമ്പി മങ്ങാക്കറിയും മുരിങ്ങാക്കോല്‍ മെഴുക്കുപുരട്ടിയും കൂട്ടി, ചോറ് വാരിയെടുത്ത് വായിലിട്ടു മിഴുങ്ങി.. ഉരുളയൊന്നേ ചെന്നൂള്ളൂ.. വിളിക്കാതെം പറയാതെം കൂടോരുത്തന്‍ ഉരുളക്കൊപ്പം അകംപറ്റി.. ആനയെ തളക്കാന്‍ ഉറുമ്പ്‌ മതിയല്ലോ..


കോണ്‍ക്രീറ്റ് മിക്സറില്‍ കരിങ്കല്‍ ചീളുകളും സിമന്റും ഒക്കെ വീഴുന്ന പോലെ തൊണ്ടക്കുഴിയിലൂടെ താഴേക്കു പതിച്ചോണ്ടിരുന്ന ചോറുരുളകളെ ഭയന്നിട്ടാവാം മൂപ്പിലാന്‍ ആഞ്ഞൊരു കടി.. മൃദുമാംസത്തില്‍ അവന്റെ കരാള ഹസ്തം പിടിമുറുക്കിയതോടെ കാമിനിയവള്‍ പിടച്ചില്‍ തുടങ്ങി.. അലറിക്കാറി.. തൊണ്ടയില്‍ വിരലിട്ടിളക്കി കിലോമീറ്റര്‍ നീളത്തില്‍ വാളുവച്ച്നോക്കി.. ങ്ങ്യെഹേ.. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലെന്നുറുമ്പനും..

വിശപ്പിന്റെയാളലും തൊണ്ടയിലെ അസ്വസ്ഥതയും.. അലോസരം മൊത്തംകൂട്ടിയവള്‍ അലറി.. "വൃത്തികെട്ട ജന്തു.. മര്യാദക്കിറങ്ങി പോയില്ലെങ്കില്‍ ഞാന്‍ ഉറുമ്പുപൊടിയെടുത്ത് തിന്നും.." ദൌവ്വാ... പിന്നാലെ വന്ന, നൂറ്റാണ്ടിലെ ഏറ്റവും നീളം അവകാശപ്പെടാവുന്ന വാളിനൊപ്പം ഉറുമ്പാശാന്‍ വെളിയില്‍.. സമാധാനം അകത്തും..

ഗുണപാഠം :- മലയാളത്തില്‍ പറഞ്ഞാല്‍ ഉറുമ്പിനും മനസ്സിലാവും..

4 comments:

  1. കാപ്ഷന്‍ ഇതുവേണ്ടായിരുന്നു .,,,,,,,, എന്തായാലും ചിരിപ്പിച്ച് .,,,

    ReplyDelete
  2. കാപ്ഷൻ തിരുത്തി.. :)

    ReplyDelete
  3. ആനയെ മനസിലായീ....

    ReplyDelete