Tuesday 25 September 2012

മെസ്സേജ് അലര്‍ട്ട്.......


"ദൈവമേ! ഒന്ന് കുളിച്ചിറങ്ങിയപ്പഴേക്കും സമയം ഏഴേ മുക്കാലായോ??? ഒന്‍പതിന് മുന്‍പ് ആപ്പീസുപിടിക്കെണ്ടതാ!!! ഇനി തുണി തേച്ചുടുക്കണം, മുടിയുണക്കിപ്പിന്നണം, ഒരുങ്ങിയിറങ്ങണം, എന്നാലും ആഞ്ഞുനടന്നാലേ ബസ്സെത്തും മുന്‍പ് സ്റ്റോപ്പിലെത്താനൊക്കൂ.. ഒക്കെ കഴിഞ്ഞു പോവും വഴിക്കെങ്ങാന്‍ ബ്ലോക്കോ ഗെയിറ്റടയോ ഉണ്ടായാല്‍ തീര്‍ന്ന്... ശാസിക്കാന്‍ ഒരു കാരണത്തിന് കാത്തിരിക്കുകയാ സാറമ്മാര് ... എന്നാണോ മോചനം "

കുളി കഴിഞ്ഞിറങ്ങി പതിവ് പരിഭവം പറഞ്ഞു തീര്‍ത്ത് ഉച്ചഭക്ഷണമെടുത്ത പാത്രവും കൊണ്ട് അമ്മു മുറിയിലേക്ക് നടക്കുമ്പോഴേക്കും മെസ്സെജിന്റെ വരവറിയിച്ച് സ്റ്റാന്റിലിരുന്ന മൊബൈല്‍ പാടിത്തുടങ്ങിയിരുന്നു.. പാത്രം മറുകയ്യിലേക്ക് മാറ്റിപ്പിടിച്ച് അമ്മു മൊബൈലെടുത്ത്.. ഒരു കയ്യില്‍ മൊബൈലും മറുകയ്യില്‍ പാത്രവുമേന്തി  മുറിയിലേക്ക് കയറി ചോറുപാത്രം ടേബിളിലിരിക്കുന്ന ബാഗിനടുത്ത് വച്ച് അമ്മു മൊബൈല്‍ ഓപ്പണ്‍ ചെയ്ത്.. എഹ്!! മെസ്സേജ് കാണുന്നില്ലല്ലോ!! ക്ലോസ് ചെയ്തിട്ട് വീണ്ടും ഓപ്പണ്‍ ചെയ്ത്.. ഇല്ല.. വെളുത്ത നിറം മാത്രം!!! ..  അന്നനാളത്തില്‍ന്നൊരു നിലവിളി വായ തള്ളിത്തുറന്നു പുറത്ത് ചാടി.. അമ്മച്ചീ ീ ീ ീ ീ ... 

രൂപാ പതിനാറായിരം എണ്ണിക്കൊടുത്തിട്ടു ആഴ്ച ഒന്ന് തികഞ്ഞില്ല! അതിനുമുന്‍പേ കേടായോ!!!!! അമ്മയെങ്ങാന്‍ അറിഞ്ഞാല്‍ !!!! ഭയത്താല്‍ അമ്മുവിന്‍റെ കാലുകള്‍ ഇടറി ശരീരം തളര്‍ന്നു!!! ഉണങ്ങിവരണ്ട തൊണ്ട നനക്കാന്‍ അല്പം വെള്ളം കൊതിച്ച് അമ്മു മേശയില്‍ പിടിയുറപ്പിച്ച്..  എരിതീയില്‍ എണ്ണ പോലെ തുടരെ തുടരെ മെസ്സേജ് അലര്‍ട്ട് ടോണ്‍ .. "ഓൊൊ.. മനുഷ്യന്‍ വെന്തൊടുങ്ങുന്നിടത്ത് ഇതാരെടാ!!"   ഈര്‍ഷ്യയോടെ അലെർട് ടോണിനെ പിന്‍ തുടര്‍ന്ന അമ്മുവിന്‍റെ കണ്ണുകള്‍ ബാഗിനടുത്തിരുന്ന ഒന്നില്‍ ഉടക്കി വലിച്ച്... വിറയോടെ അതമ്മുവിനെ നോക്കി ചിരിച്ച്.. 16k-ക. മുതല്‍ "Samsung GT-S7530 Omnia M" ...

വാല്‍ക്കഷ്ണം - ""പാത്രത്തിലടുക്കിയ ഉച്ച്ചഭക്ഷണത്തിനു മേലേ മെസ്സേജ് കാണിക്കുന്ന വിദ്യ എയര്‍ടെല്‍-കാര് ഇനി എതുകാലത്താണാവോ പഠിക്കുന്നത്!!!"

1 comment:

  1. മനസിലായവര്‍ പറഞ്ഞു മനസിലാക്കി തരേണ്ടതാണ് ,.,.,.,.

    ReplyDelete