Wednesday 5 September 2012

കുസൃതി....

പ്രിയപ്പെട്ടവരൊത്ത് കളിയും ചിരിയുമായി രസിക്കുന്നതിനിടെ ഒരു കുരുത്തം കെട്ടവന് തോന്നിയ കുസൃതി.. കയ്യില്‍ ഒരു നേര്‍ത്ത പാമ്പിനെയും ചുറ്റിപ്പിടിച്ചവന്‍ അരികിലേക്ക് നടന്നു വന്നു.. കൂട്ടരുടെ നടുക്കിരുന്ന എന്‍റെ മേലേക്ക് അവന്‍ അതിനെ എറിഞ്ഞു.. എല്ലാരും ഒച്ചയായി.. ഏറെ വിഷമുള്ള ഇനമാണെന്ന് ആക്രോശിക്കുന്നതല്ലാതെ ആരും അടുത്തേക്ക് വരുകയോ അതിനെ എന്‍റെ മേലെന്നു എടുത്തു കളയുകയോ ഉണ്ടായില്ല..

പ്രാണ ഭയത്താല്‍ ശരീരം മരവിച്ചിരുന്ന എന്‍റെ കാലുകളിലൂടെ നിമിഷങ്ങളെ വര്‍ഷങ്ങളാക്കി അത് ശരീരത്തിലേക്കിഴഞ്ഞു കയറി.. അറിയാതെ പോലും എന്നില്‍ നിന്നു ഒരു പ്രകോപനം ഉണ്ടാവാതിരിക്കാന്‍ ഞാന്‍ ശ്വാസമാടക്കിപ്പിടിച്ച്ചിരുന്നു.. കാലടിയില്‍ നിന്നു മുകളിക്ക്‌ ഒരു തണുപ്പായി മരണം പരക്കുന്നതറിഞ്ഞു.. പാമ്പിനെക്കാള്‍ വേഗത്തില്‍ മരണ ഭയം എന്റെ നെറുക് തൊട്ടു.. മുഷിഞ്ഞ വെള്ള ശല്‍ക്കങ്ങളും ഇരുണ്ട  തവിട്ടു നിറമുള്ള കണ്ണുകളും ഒഴിച്ചു മറ്റെല്ലാം എന്‍റെ കാഴ്ചയില്‍ നിന്നു മറഞ്ഞു.. 

എണ്ണത്തില്‍ ഒരുപാടുണ്ടായിട്ടും കൂട്ടരിലോരാള്‍ക്ക് പോലും എന്നെ രക്ഷിക്കാനുള്ള തന്റേടം ഇല്ലെന്നു കണ്ടു പ്രതീക്ഷ എന്നെ കൈവിട്ടു.. പതിയെ ഇഴഞ്ഞിഴഞ്ഞു കയറിയ പാമ്പ് കഴുത്തിനടുത്തെത്തിഎന്ന് കണ്ടപ്പോള്‍ വിരങ്ങളിച്ച് ശരീരത്തില്‍ എങ്ങനെയോ കുറച്ച് ശക്തി സംഭരിച്ചു ഞാന്‍ അതിനെ  ഇടംകൈ കൊണ്ട് തട്ടിയെറിയാന്‍ ശ്രമിച്ചു.. പക്ഷെ പത്തിവെട്ടിച്ചു മാറ്റിയ ഉരഗം കൈ വശത്തേക്ക് മാറിയ ഒഴിവില്‍ എന്റെ കഴുത്തു ലാക്കാക്കി ആഞ്ഞു കൊത്തി..

മരണത്തിന്റെ പല്ലുകള്‍ എന്റെ മാംസത്തില്‍ ആഴ്ന്നിറങ്ങാന്‍ പോവുന്നു.. അതിലൂടെ വിഷമായി മരണം എന്നെ കവര്‍ന്നെടുക്കാന്‍ നിമിഷമാത്രകള്‍... വിഷപ്പല്ലുകള്‍ കഴുത്തിനു തൊട്ടടുത്ത്.. ആആആആആഹ്!!  അലര്‍ച്ചയോടെ ഞാന്‍ ചാടി എഴുന്നേറ്റു..  ജീവിത്തിലാദ്യമായി മരണഭയം അനുഭവിച്ചറിഞ്ഞുകൊണ്ട് ഇന്നത്തെ ദിവസം തുടങ്ങി..
6 comments:
  1. ഛെ ..ചത്തില്ലേ ....വായിച്ചു തുടങ്ങിയപ്പോള്‍ പ്രതീക്ഷ വലുതായിരുന്നു .....
    ReplyDelete
  2. അയ്യട രാവണാ!! അങ്ങനെയങ്ങ് ചാവാനോക്കുമോ?! :-))
    ReplyDelete
  3. തനിക്കെന്താടോ എന്നും സ്വപ്നം, ഞാന്‍ കുറെയായി ഉറക്കത്തില്‍ സ്വപനം കാണാറേ ഇല്ല. ചിലപ്പോ നല്ല പെയിന്റിങ്ങുകള്‍ ഒക്കെ കാണും..എന്തായാലും നന്നായി എഴുതി......സസ്നേഹം
    ReplyDelete
  4. അറിഞ്ഞൂടാ മാഷെ!! ഈ ദുസ്വപ്നങ്ങള്‍ ഒഴിഞ്ഞിട്ട് എനിക്കെപ്പോഴാണോ ശാന്തമായി ഉറങ്ങാനാവുക.. :-))
    ReplyDelete
  5. സ്വപ്നം ആയിരുന്നല്ലേ...??:)
    പക്ഷെ അത് നന്നായി എഴുതി........:))

    അഭിനന്ദനംസ്...:))
    ReplyDelete
  6. നന്ദി സ്നേഹാ.. :-))
    ReplyDelete

No comments:

Post a Comment