Thursday 21 February 2019

ഒന്ന് ശ്റദ്ദിക്കൂ

ബാഹുമാന്യ ഗതാഗത വകുപ്പ് അധികൃതരുടെ ശ്രദ്ധയ്ക്ക്,

ഇന്ന് കാലത്ത് ആലുവ ട്രാൻസ്‌പോർട് സ്റ്റാന്റിൽ നിന്നു കുണ്ടന്നൂർക്കുള്ള യാത്രക്ക് ആലപ്പുഴ ഫാസ്റ്റിൽ സഞ്ചരിക്കവേ ഒരു 1/2 ടിക്കറ്റ് യാത്രക്കാരിയുടെ ഇരുന്നുള്ള യാത്രാസൗകര്യാർത്ഥം ആലുവ തൊട്ട് വൈറ്റില വരെയുള്ള ദൂരം അനവധി "മുഴുവൻ" ടിക്കറ്റ് യാത്രക്കാർ (ഉപയോഗമില്ലാത്ത കിടക്കുന്ന അര സീറ്റ് ഉറ്റുനോക്കിക്കൊണ്ടു) നിന്ന് യാത്രചെയ്യുന്നത്  കാണാനിടയായി.. വിവിധ പ്രായ-ശാരീരിക അവസ്ഥയിലുള്ള അവരിൽ പലർക്കും  നാൽപതു മിനിട്ടോളം നിന്ന് യാത്ര ചെയ്യുന്നതുകൊണ്ട് അനുഭവപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകളും തുടർന്ന് വേണ്ടിവരുന്ന വൈദ്യചിലവും പരിഗണനാർഹമല്ലേ എന്ന് ചിന്തിപ്പിച്ചത് 1/ 2 ടിക്കറ്റ് കാരിയുടെ സഹയാത്രികരാണ്.. കുഞ്ഞിനെ മടിയിൽ ഇരുത്താൻ അപേക്ഷിച്ച ഇതര യാത്രക്കാരോട് ആലുവയിൽ നിന്ന് ആലപ്പുഴവരെയുള്ള യാത്രയ്ക്ക് കുഞ്ഞിന് അര ടിക്കറ്റ് എടുത്തത് അങ്ങോളം അലോസരമില്ലാതെ ഇരുന്നു യാത്രചെയ്യാനാണെന്ന (ഇതിനിടയിൽ വളരെ ചുരുങ്ങിയ സമയം മാത്രമേ ആ കുഞ്ഞു സീറ്റിൽ ശരിക്ക് ഇരുന്നു കണ്ടുള്ളൂ എന്നത് വസ്തുത) അവരുടെ മറുപടി മേല്പറഞ്ഞവിധം ചിന്തിക്കാൻ പ്രേരകമായി..

ആടിയും ചാടിയും കുലുങ്ങിയും  (ഇടക്കുള്ള ഗതാഗത കുരുക്കുകളിൽ കാത്തുകെട്ടിയും) ഓടിക്കൊണ്ടിരിക്കുന്ന യാനങ്ങളിൽ അധികം ദൂരം നിന്ന് യാത്ര ചെയ്യേണ്ടിവരുന്നത് അത്ര സുഖകരമല്ലാത്ത ഒന്നാണെന്ന്  അതിശയോക്തി കൂടാതെ മനസ്സിലാക്കാവുന്ന കാര്യമാണ്.  തുടക്കംതൊട്ടൊടുക്കം വരെ ഇരുന്നു തന്നെ യാത്ര ചെയ്യേണ്ടുന്നവർ മുഴുവൻ യാത്രാപ്പടിയും കൊടുത്തു ഇരിപ്പിടം ഉപയോഗിച്ചോട്ടെ..  നിന്ന് യാത്രചെയ്യാൻ തയ്യാറുള്ളവർക്ക് കുറഞ്ഞയാത്രപ്പടിയെന്ന ആനുകൂല്യം എങ്കിലും ആവാമല്ലോ! ആയതിനാൽ ഇരിപ്പിടം ഉപയോഗിക്കുന്നവരുടെ യാത്രാപ്പടിയും മുഴുവൻ ദൂരവും നിന്ന് യാത്രചെയ്യുന്നവരുടെ യാത്രാപ്പടിയും ഒരേപോലെ ചിട്ടപ്പെടുത്തിയ നിലവിലുള്ള രീതി മാറ്റി, നിന്ന് യാത്ര ചെയ്യുന്നവരുടെ യാത്രാപ്പടിയിൽ ഇളവ് നൽകുന്നതിനെ - ഇത്തരം മാറ്റത്തിന്റെ പ്രായോഗികവശത്തെ കുറിച്ച് ചിന്തിക്കുകയും ഉചിതമായ തീരുമാനം എടുത്തു നടപ്പാക്കുകയും ചെയ്യണമെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു..

താഴ്മയോടെ..

No comments:

Post a Comment