Wednesday 5 September 2012

കൊഞ്ച്മാങ്ങ് ഏകദിന കായിക മാമാങ്കം

കൊഞ്ച്മാങ്ങ് ഏകദിന കായിക മാമാങ്കം

വേദി  : പാചകപ്പുര മണ്ച്ചട്ടി സ്റ്റേഡിയം
സമയം : രണ്ടായിരത്തി പന്ത്രണ്ട് മെയ്‌ പതിനഞ്ചാം തീയതി വൈകുന്നേരം എഴുമണി

ശ്രദ്ദിക്കുക ഒരറിയിപ്പുണ്ട്.. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിവിധ നാടുകളില്‍നിന്നെത്തിയ സംഘങ്ങള്‍ സ്റ്റീല്‍ പ്ലേറ്റ് റൌണ്ടില്‍ അവരവര്‍ക്കായി അടയാളപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ നിലകൊള്ളേണ്ടതാണ്.. തിക്കും തിരക്കുമില്ലാതിരിക്കാന്‍ വളണ്ടിയര്‍മാര്‍ പ്രത്യേക ശ്രദ്ദ വക്കുക.. താളിപ്പ് ഇനത്തിലേക്ക് മാത്രമായി മത്സരിക്കുന്ന ഉലുവചാലഞ്ചെഴ്സ് പ്ലേറ്റ്  റൌണ്ടിന്റെ മധ്യഭാഗത്തായി നില്‍ക്കാന്‍ നിര്‍ദ്ദേശമുണ്ട്..

സമ്മേളനം ആരംഭിക്കാനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്നു.. മഞ്ഞയും പച്ചയും ജെഴ്സിയണിഞ്ഞ മങ്ങാവാറിയെഴ്സ് റൌണ്ടിന്റെ വലതു ഭാഗത്ത് നിലയുറപ്പിച്ച് കഴിഞ്ഞു.. തൊട്ടടുത്ത് തന്നെ വയലട്റ്റ് ജെഴ്സി അണിഞ്ഞു കുഞ്ഞുള്ളി  ഡേയര്‍ ടെവിള്‍സും.. ഇടതു ഭാഗത്തായി പച്ചയും വെള്ളയും വരകളടുക്കിയ കുപ്പായത്തില്‍ മുരിങ്ങാക്കോല്‍ ചാര്‍ജെര്സും അവര്‍ക്കരികിലായി ക്രീം യൂണിഫോര്മില്‍ ചക്കക്കുരു നൈറ്റ് റയ്ഡേഴ്സ് തയ്യാറായി നില്‍ക്കുന്നു..  ഉണക്കച്ചെമ്മീന്‍ റോയല്‍സ് നേരത്തെ തന്നെ തങ്ങളുടെ സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്..

അതാ മിക്സികിങ്ങിന്‍റെ നേതൃത്വത്തില്‍ ബാന്‍ഡ്മേളം തുടങ്ങിക്കഴിഞ്ഞു.. കുഴലൂതിക്കൊണ്ട് തേങ്ങപ്പീരകളും അവര്‍ക്ക് പിന്നലായി ഡ്രംസേന്തിയ ചെറിയുള്ളികളും ചേര്‍ന്ന് വൃത്തത്തില്‍ നീങ്ങി കണ്ണിനു മനോഹരമായ സദ്യ ഒരുക്കുന്നുണ്ട്‌.. സിമ്പലുകലുമായി ഒട്ടും മോശമല്ലാതെ മഞ്ഞപ്പൊടിയും മുളക് പൊടിയും അവര്‍ക്കൊപ്പം മുന്നേറുന്നുണ്ട്..  തുടരെയുള്ള പ്രകടനത്തില്‍ പരവശംപൂണ്ട് കുറേശെയായി വെള്ളം കുടിക്കുന്നുണ്ടെങ്കിലും തീര്‍ത്തും ക്ഷീണിതരല്ല തങ്ങളെന്നറിയിച്ചു കൊണ്ട് മേളം കൊഴുക്കുകയായി.. മേളത്തിന് ശേഷം പുതിയവേഷത്തോടെ പുതിയ ഭാവത്തോടെ ഇതാ അവരൊന്നായി ഒരുങ്ങി ഇറങ്ങിക്കഴിഞ്ഞു..

മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയമാണ് നമ്മളിപ്പോള്‍ കാണുന്നത്..  കറുപ്പിനോടടുത്ത തവിട്ടു നിറം പൂശിയ ചുവരുകള്‍ക്ക് ചുവടെ പുറമേ നിന്നും നീല വെളിച്ചം പ്രതിഫലിപ്പിച്ച്  മോടിയേകിയിരിക്കുന്നു.. മത്സരയിനങ്ങളിലെ റഫറി ശ്രീമാന്‍ തവി കളത്തിക്കിറങ്ങി നിരീക്ഷിച്ച്  സൌകര്യങ്ങളുടെ ക്ഷമത ഉറപ്പു വരുത്തുന്നുണ്ട്.. മത്സരത്തിന്റെ ആദ്യാവസാനം ഏറ്റവും അധികം ഉത്തരവാദിത്തം കാണിക്കേണ്ടുന്നവരാണ് റഫറികള്‍.. ശ്രീമാന്‍ തവിയാകട്ടെ ഇക്കാര്യത്തിലുള്ള തന്റെ വൈദഗ്ധ്യം പല തവണ തെളിയിച്ചതുമാണ്.. ഓക്കേ.. നമുക്ക് തിരിച്ചു വരാം..

ആദ്യ  ഇനമായ വാട്ടര്‍ പോളോ വൈകാതെ  ആരംഭിക്കുന്നതാണ്.. തങ്ങളുടെ സ്ഥാനങ്ങളില്‍ നിന്നു ചക്കക്കുരു  നൈറ്റ് റയ്ഡേഴ്സ്  മത്സര മനോഭാവത്തോടെ കാണികളെ ആവേശഭരിതരാക്കി ഗോദയിലേക്കിറങ്ങി ക്കഴിഞ്ഞു..  വാട്ടര്‍ പോളോ മത്സരം ഗംഭീരമായി നടന്നുകൊണ്ടിരിക്കുന്നു.. ഇടക്കിടക്കുള്ള തട്ടലുകളും വെള്ളം തെറിപ്പിക്കലുകളും താളാത്മകമായ സംഗീതത്തെ അനുസ്മരിപ്പിക്കുന്നു.. മാത്സര്യത്തിന്റെ ചൂട് ഇപ്പോള്‍ ടീമില്‍ പ്രകടമാണ്.. സെമിയില്‍ നിന്നു ഫൈനല്സേക്ക് കടന്ന ചക്കക്കുരു നൈറ്റ്‌ റയ്ഡേഴ്സ്നെ വെല്ലു വിളിച്ച് കൊണ്ട് മുരിങ്ങക്കോല്‍  ചാര്‍ജെര്സ്ഴ്സ് കളത്തിലിറങ്ങുകയായി.. വിജയത്തിനു വേണി ഓരോരുത്തരും മേയ്മറന്നു പോരാടുന്നുണ്ട്.. ഓ.. മത്സരം ടൈയില്‍ അവസാനിച്ചിരിക്കുകയാണ്..

അടുത്ത ഇനമായ ബ്രെസ്റ്റ് സ്ട്രോക്ക് നീന്തല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു കഴിഞ്ഞു.. പൂളിലെ വെളിച്ചെണ്ണ റിഫൈനിംഗ് നടത്തിയതാണെന്ന ഉറപ്പിനെ തുടര്‍ന്നു ആദ്യ റൌണ്ടില്‍ മത്സരിച്ച ഉലുവ ചാലഞ്ചെഴ്സ്നു പിന്നാലെ കുഞ്ഞുള്ളി  ഡേയര്‍ ടെവിള്‍സ് തങ്ങളുടെ കഴിവ് മാറ്റുരക്കുകയാണ്..  റഫറി തവിയും മറ്റൊരു  മത്സരാര്‍ത്ഥിയെപ്പോലെ അവര്‍ക്കിടയില്‍ കര്‍മനിരതനാണ്.. ഏവര്‍ക്കും ആവേശം പകര്‍ന്നുകൊണ്ട് പച്ചമുളക്-കറിവേപ്പില ചീയര്‍ ഗേള്‍സ്‌ കളത്തില്‍ ചുവടുവക്കുന്നത് കാണാം.. ഇലത്താളങ്ങളുമായി ഒപ്പം തന്നെയുണ്ട് ഇഞ്ചിക്കൂട്ടവും വെളുത്തുള്ളികളും.. കാണികളുടെ ആമോദം ഇരട്ടിപ്പിക്കാന്‍ വെമ്പലോടെ  ഇതാ മങ്ങവാറിയെഴ്സിന്റെ കൈ പിടിച്ചു കൊണ്ട്  ബാന്‍ഡ് സംഘവും അവര്‍ക്കൊപ്പം ചേര്‍ന്നു.. ആര്‍പ്പും ആരവവും കൊണ്ട് മൈതാനമാകെ നിറയുകയാണ്...

ഓഓഓഒ...അതാ അപ്രതീക്ഷിത മഴ.. പരിപാടിയുടെ തുടര്‍ന്നുള്ള ഭാഗത്തിനു മഴ ആക്കം കൂട്ടുമോ തടസ്സമാവുമോ എന്നു കാണേണ്ടിയിരിക്കുന്നു..  കോരിച്ചോരിഞ്ഞ മഴയില്‍   മൈതാനത്തില്‍ വെള്ളം കയറിത്തുടങ്ങി.. കുത്തി മറയുന്ന വെള്ളക്കെട്ടിലേക്ക് മറ്റു മത്സരാര്‍ത്ഥകളായ   ചക്കക്കുരു  നൈറ്റ്‌ റയ്ഡേഴ്സും മുരിങ്ങാക്കാ ചാര്‍ജെഴ്സും ഒരോരുത്തരായി ഇറങ്ങുകയാണ്.. തങ്ങളിലെ ബാല്യത്തെ ഉണര്ത്തിക്കൊണ്ട് അവര്‍ അവിടെ തിമിര്‍ക്കുന്നത് കാഴ്ചക്കാരുടെ കണ്ണുകളില്‍ ഈറന്‍ പൊടിക്കുന്നു.. ഇത് വരെ ഒരിനങ്ങളിലും പങ്കെടുക്കാതെ മാറി നിന്നിരുന്ന ചെമ്മീന്‍  റോയല്‍സ്  അല്പം വൈകിയാണെങ്കിലും മറ്റുള്ളവരില്‍ നിന്നു ഉത്സാഹം പൂണ്ടു ആര്മാദത്തില്‍ ഒപ്പം ചേര്‍ന്നു..

മഴയെ തുടര്‍ന്നു മഞ്ഞുവീഴ്ചയും കാഴ്ച്ചക്ക് നിറമേകുന്നു.. രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് നിന്ന എല്ലാപേരും കാലാവസ്ഥ പ്രതികൂലമായതിനാല്‍ തുടര്‍ന്നുള്ള മത്സരങ്ങള്‍ ഒഴിവക്കാനുള്ള സംഘാടകരുടെ തീരുമാനത്തെ സന്തോഷ പൂര്‍ണ്ണം സ്വാഗതം ചെയ്തു കഴിഞ്ഞു.. തളം കെട്ടിയ വെള്ളത്തിലും സഹര്‍ഷം അങ്ങോട്ടും ഇങ്ങോട്ടും ചെന്നു പരസ്പരം കൈകൊടുത്ത് യാത്ര ചോദിക്കുകയാണ് എല്ലാവരും.. വീണ്ടും കാണാമെന്ന പ്രത്യാശയോടെ.. ഈ പരിപാടിയുടെ സംപ്രേക്ഷണ സമയവും അവസാനിക്കുകയാണ്.. ശുഭരാത്രി..



14 comments:

  1. എന്താ ഫാവന, നീമ! കലക്കി എന്ന് ഒറ്റ വാക്കില്‍ പറയാം. ഉപ്പന്‍ തേഡ് അമ്പയറെ വിട്ട് കളഞ്ഞതെന്തേ?

  2. ഉപ്പനാണ് ശശിയേട്ടാ മഞ്ഞായ് പെയ്തത് :-))

  3. നീമാ, എന്തു മനോഹരമായി എഴുതിയിരിക്കുന്നു... അമ്മ വരുന്നവരെ ഈ ഉത്സവാഘോഷങ്ങള്‍ തുടരട്ടെ...! :)

  4. കലക്കി.. അടിപൊളി നാവിന് രുചികരമായ മാച്ചുകള്‍ ഇനിയും നടക്കട്ടെ.. തിന്നാന്‍ ഞാനും വരാം

  5. Twenty 20?

    Good one! :)

  6. നല്ല അടിപൊളി ...മാച്ച് വായിച്ചു കേട്ടാ നന്നായി എഴുതുവാന്‍ ഇനിയും കഴിയട്ടെ...

  7. thank you all :-))

  8. മാച്ച് തുടരട്ടെ,, ആശംസകൾ

    ,,, ആ വേഡ് വരിഫിക്കേഷൻ ഔട്ടാക്ക്,,, കമന്റിടാൻ വരുന്നവർ റിവേഴ്സ് അടിക്കും

  9. വേര്‍ഡ്‌ വേരിഫികേഷന്‍ മാറ്റി.. :-))

  10. നന്ദി മിനി..



    1. നന്ദി ശ്രീജിത്ത്‌ .. :-))



No comments:

Post a Comment