Tuesday 11 April 2017

പ്രസാദ ഊട്ട്...


ചമ്രപ്പടിയും തൂശനിലയും മേശയ്ക്കും കിണ്ണത്തിനും ഇടമൊഴിഞ്ഞു കൊടുത്തെങ്കിലും ഉത്സവസദ്യയിൽ ഇനിയും മാറാത്ത ഒന്നാണ് തള്ളിക്കയറ്റം... പൊരിവെയിലത്തും അത് പഴയ പ്രതാപത്തോടെ തുടരുന്നു...


 "ഓംനമഹ്‌ ശിവായ.. ഭക്ത ജനങ്ങൾ ദയവായി തിരക്ക്  കൂട്ടാതെ വരിപാലിച്ചു നിൽക്കേണ്ടതാണ് ..  മഴുവൻ ആളുകൾക്കും വേണ്ടുന്നത്ര  ഭക്ഷണം സംഘാടകർ ഒരുക്കിയിട്ടുണ്ട്.." തുടരെ തുടരെ ഉച്ച്ചഭാഷിണി പറഞ്ഞുകൊണ്ടിരുന്നു.. 

പുതിയ കാഴ്ചകൾ ഉണ്ണികളുടെ ശ്റദ്ദ മുഴുവനായുമ് പിടിച്ചടക്കിയിരിക്കുന്നു എന്ന് അവരുടെ കണ്ണുകളില് മൊട്ടിട്ട കൗതുകം വിളിച്ചോതി.. സ്ഥിരപരിചിതമായ വീട്ടിലെ ചുറ്റുപാടുകളില് നിന്ന്് വ്യത്യസ്തമായ ഒരുപാടു ചിത്രങ്ങള്‍ക്ക്  അവിടെ  അവര് പ്റേക്ഷകരായി.. 

പ്രസാദ  ഊട്ട് കഴിഞ്ഞെത്തിയ പാടെ ഉണ്ണികൾ ഉറക്കമായി..  കുടിക്കാൻ കിട്ടിയ പായസം ഊട്ടു പുരയിലെ തിരക്ക് കാരണം അമ്മയും അമ്മമ്മയും വീട്ടിലേക്കു കൊണ്ടുവന്നു..  ഉറക്കമുണർന്ന  ഉണ്ണി അമ്മമ്മയുടെ പായസപാത്രം കാലിയാക്കി.. പിന്നാലെ അമ്മയുടെ പായസപാത്രത്തിൽ നിന്നും പങ്കു പറ്റാനും മറന്നില്ല.. കുമ്പ നിറഞ്ഞെന്നു തോന്നിയപ്പോൾ ഉച്ചഭാഷിണിയുടെ സഹായമില്ലാതെ ഒരറിയിപ്പ്.. "ഓം നമഹിവായാ.. അംബ്ലിത്തിലെ പാപ്പം ത്തീന്നു.. മേണ്ട"


രണ്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കായി സാരാംശം : ഇനി പായസം വേണ്ട..
          
കുഞ്ഞുങ്ങളുടെ മനസ്സ് ബ്ലോട്ടിംഗ് പെയ്പ്പർ പോലെയാ.. കിട്ടുന്നതത്രയും ഒപ്പിയെടുക്കും..

No comments:

Post a Comment